City Channel

27 NOV 2026

FRIDAY

Entertainment

ശ്രദ്ധ നേടി അന്‍പില്‍ അവന്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

CITY DESK - ANANYA | 49 days ago | 5 min read

ശ്രദ്ധ നേടി അന്‍പില്‍ അവന്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

തമിഴകത്തെ യുവ താരങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച നടനാണ് അശോക് സെല്‍വന്‍. അശോക് സെല്‍വന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് അന്‍പില്‍ അവന്‍. പ്രീതി മുകുന്ദന്‍ നായികയായി എത്തിയിരിക്കുുന്നു. അന്‍പില്‍ അവന്‍ നാല് കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. നവാഗതനായ ആര്‍ കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഘ്‌നേശ് ശിവ, അശോക് സെല്‍വന്‍ എന്നിവര്‍ക്കൊപ്പം ആര്‍ കാര്‍ത്തികേയനും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. പോര്‍ തൊഴില്‍, കര എന്നീ സിനിമകളുടെ സംവിധായകനാണ് വിഘ്‌നേശ് രാജ, അശമീര അയപ്പനാണ് അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ. ടൈറ്റില്‍ പ്രഖ്യാപിച്ച് ടീസര്‍ പുറത്തുവിട്ടിരുന്നു. നവ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. സാബുമോന്‍ അബ്ദുമസദ്, കതിര്‍ബാലു, മഹാ ഡെല്‍ഹി ഗണേഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഗാന രചനയും ഗോവിന്ദ് വസന്തയാണ്. ഗൗതം രാജേന്ദ്രന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ സെല്‍വ ആര്‍ കെയാണ്. മണികണ്ഠന്‍ ശ്രീനിവാസന്‍ കലാ സംവിധാനവും പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫിയും നിര്‍വഹിക്കുന്നു. അശോക് സെല്‍വനും അഭിനയ സെല്‍വവും ഹാപ്പി ഹൈ പിക്‌ചേഴ്‌സിന്റെ ബാനറിലും കെ കരുണാമൂര്‍ത്തി അയ്യങ്കരന്‍ ഇന്റര്‍നാഷണലിന്റെ ബാനറിലും ചിത്രം നിര്‍മിക്കുന്നു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ