ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ഐ ആം ഗെയിമിന് ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം.
CITY NEWS DESK -VIDHULA | 3 hours ago | 5 min read

ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ഐ ആം ഗെയിമിന് ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം. സെപ്റ്റംബര്‍ മൂന്നിന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. നിരൂപകരും പ്രശംസിക്കുന്ന ചിത്രം മലയാള സിനിമയുടെ പുതിയ ഗെയിം ചേഞ്ചര്‍ ആയി മാറുമെന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഐ ആം ഗെയിം 41 കോടിയാണ് ആകെ നേടിയിരിക്കുന്നത് എന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശത്ത് നിന്ന് മാത്രം 17 കോടിയും നേടി.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
