പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ ദീര്‍ഘകാല ആവശ്യങ്ങളില്‍ ഒന്നായിരുന്ന സ്‌കൂള്‍ ബസ്സിന്റെ ഉദ്ഘാടനം നടന്നു.
CITY NEWS DESK -VIDHULA | 1 hour ago | 5 min read

പുല്ലൂര്‍ : പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ ദീര്‍ഘകാല ആവശ്യങ്ങളില്‍ ഒന്നായിരുന്നു സ്‌കൂള്‍ ബസ്സ് എന്ന സ്വപ്നം.ഉദുമ മുന്‍ എം.എല്‍.എ സി എച്ച് കുഞ്ഞമ്പുവിന്റെ 2023-24 ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്‌കൂള്‍ ബസ്സിന്റെ ഉദ്ഘാടനം പ്രൗഡ ഗംഭീരമായ അന്തരീക്ഷത്തില്‍ നടന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. കെ സബിത സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ചടങ്ങില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ ബാബുരാജ്, വാര്‍ഡ് മെമ്പര്‍മാരായ വി. കെ നളിനി എ. കൃഷ്ണന്‍, കെ. ബിന്ദു, എ. സന്തോഷ് കുമാര്‍. രേഖ, എസ്. എം. സി ചെയര്‍മാന്‍ എ. ഷാജി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദന്‍, റിട്ടയേഡ് ഹെഡ്മാസ്റ്റര്‍മാരായ പി. ജനാര്‍ദ്ദനന്‍. വി. വി.പ്രഭാകരന്‍, മുന്‍ പി.ടി.എ പ്രസിഡന്റ് കെ. ബാബു എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക എം.വി ജയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. ആര്‍ സെല്‍വി. നന്ദിയും പറഞ്ഞു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
