8.13 ലക്ഷം രൂപയ്ക്ക് ഹ്യുണ്ടായി എക്സ്റ്റര്‍ നൈറ്റ് എത്തി; കറുപ്പ് ലുക്കില്‍ പുതിയ അവതാരം!
CITY NEWS DESK -VIDHULA | 7 hours ago | 5 min read

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ പുതിയ എക്സ്റ്റര്‍ നൈറ്റ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.13 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. 2022ല്‍ നൈറ്റ് ശ്രേണി അവതരിപ്പിച്ചതിന് ശേഷം ഇതുവരെ 1,00,000 വാഹനങ്ങളുടെ വില്‍പ്പന പിന്നിട്ടതായും ഹ്യുണ്ടായി അറിയിച്ചു. സ്റ്റാന്‍ഡേര്‍ഡ് എക്സ്റ്റര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഇരുണ്ട നിറത്തിലുള്ള പുറം ഡിസൈന്‍ ഘടകങ്ങളും അകത്തളത്തിലെ പ്രത്യേക അലങ്കാരങ്ങളുമാണ് പുതിയ നൈറ്റ് പതിപ്പിന്റെ പ്രധാന സവിശേഷതകള്‍.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
