City Channel

10 AUG 2026

MONDAY

Kerala

'ഇവിടെ എല്ലാം പോകും..'; നായകനായി ഞെട്ടിച്ച് ലോക്കി; മികച്ച പ്രശംസകളോടെ 'ഡി.സി' മുന്നേറുന്നു

CITY NEWS DESK -VIDHULA | 1 day ago | 5 min read

'ഇവിടെ എല്ലാം പോകും..'; നായകനായി ഞെട്ടിച്ച് ലോക്കി; മികച്ച പ്രശംസകളോടെ 'ഡി.സി' മുന്നേറുന്നു

ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മതേശ്വരം സംവിധാനം ചെയ്ത ഡി.സി തിയേറ്ററുകളില്‍ എത്തിയിരിക്കുയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സംവിധായകനായി തന്റെ കഴിവ് തെളിയിച്ച ശേഷം നായകനായി ലോകേഷ് കനകരാജ് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്. വാമിഖ ഗബ്ബിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലോകേഷിന്റെയും വാമിഖയുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും മികച്ചുനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളായാണ് ലോകേഷും വാമിഖയും ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ