City Channel

13 AUG 2026

THURSDAY

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലാ അലര്‍ട്ട്, മത്സ്യബന്ധനത്തിന് കര്‍ശന വിലക്ക്

CITY DESK - ANANYA | 6 hours ago | 5 min read

  സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലാ അലര്‍ട്ട്, മത്സ്യബന്ധനത്തിന് കര്‍ശന വിലക്ക്

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് മഴ കനക്കും. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലാ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് നാളെ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പശ്ചിമ ബംഗാളിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇത് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമായേക്കും.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ