സി.പി.ഐ.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന സംഗമം സംഘടിപ്പിച്ചു.
CITY NEWS DESK | 13 hours ago | 5 min read

വെള്ളിക്കോത്ത് :സി. പി. ഐ. എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത ജില്ല കമ്മിറ്റി ഒക് ടോബര്‍ 15,16 തീയതികളില്‍ കാസര്‍ഗോഡ് നടക്കുകയാണ്. ഇതിന് മുന്നോടിയായി അജാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന സംഗമം കാരക്കുഴി കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് കവിയും നാടകകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു . കേവലം തെരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് മാത്രം ഇല്ലാതാകുന്ന പാര്‍ട്ടിയല്ല സി. പി. ഐ. എം എന്നും കയ്യൂരി ന്റെയുംകരിവെള്ളൂ രിന്റെയും മുനയന്‍ കുന്നിന്റെയും പൈവളികയുടെയും പാരമ്പര്യമുള്ളപ്രസ്ഥാനത്തെഎളുപ്പത്തില്‍ നശിപ്പിക്കാന്‍കഴിയുമെന്ന് രാഷ്ട്രീയ എതിരാളികള്‍ കരുതേണ്ടെന്നും കരിവെള്ളൂര്‍ മുരളി പറഞ്ഞു. കെ .രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം. പൊക്‌ളന്‍, ശിവജി വെള്ളിക്കോത്ത്, വി. വി. തുളസി, മൂലക്കണ്ടം പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. മനോജ് കാരക്കുഴി സ്വാഗതം പറഞ്ഞു. ബഹുജന സംഗമത്തില്‍ വച്ച് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും കരിവെള്ളൂര്‍മുരളി നിര്‍വ്വഹിച്ചു.നടന്നു. തുടര്‍ന്ന് ചിലമ്പൊലി കാഞ്ഞങ്ങാടിന്റെ ഫോക്ക് ആന്‍ഡ് ബ്ലാസ്റ്റ് നാടന്‍ പാട്ടും അരങ്ങേറി.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
