City Channel

15 AUG 2026

SATURDAY

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4,500 രൂപ; ഓണം അഡ്വാന്‍സായി 20,000 രൂപയും അനുവദിച്ചു, വിതരണം ഓഗസ്റ്റ് 17 മുതല്‍

CITY DESK- ANANYA | 18 min ago | 2 min read

 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4,500 രൂപ; ഓണം അഡ്വാന്‍സായി 20,000 രൂപയും അനുവദിച്ചു, വിതരണം ഓഗസ്റ്റ് 17 മുതല്‍

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ബോണസും അഡ്വാന്‍സും പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അര്‍ഹരായ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ നല്‍കും. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് 1250 രൂപയാണ് പ്രത്യേക ഉത്സവബത്ത. സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20000 രൂപ ലഭിക്കും. നാളെ മുതല്‍ ബോണസ് വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. 6 മാസം സേവനം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാര്‍ക്കും ഉത്സവബത്ത ലഭിക്കും. ആയമാര്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍ എന്നിവര്‍ക്ക് 1,550 രൂപ ഉത്സവബത്ത കിട്ടും. ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്ക് 1,450 രൂപ കിട്ടും. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇരുപതിനായിരം രൂപ ഓണം അഡ്വാന്‍സായി കിട്ടും. ഈ തുക അഞ്ച് തുല്യ പ്രതിമാസ ഗഡുക്കളായി തിരിച്ചുപിടിക്കും. പാര്‍ട്ട് ടൈം ജീവനക്കാര്‍, സീസണല്‍ വര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്ക് ആറായിരം രൂപ ഓണം അഡ്വാന്‍സായി കിട്ടും. ഓണം അഡ്വാന്‍സ് വിതരണം ആഗസ്റ്റ് 20 മുതല്‍ ആരംഭിക്കും.

എഴുതിയത്
CITY DESK- ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ