പൂവ്വാറിലെ സ്വപ്ന പദ്ധതി മങ്ങുന്നു; കപ്പല്‍ നിര്‍മ്മാണ ശാല തൂത്തുക്കുടിയിലേക്ക്, സ്ഥലം അന്വേഷിച്ച് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്
CITY NEWS DESK -VIDHULA | 14 hours ago | 5 min read

തിരുവനന്തപുരം: പുതിയ കപ്പല്‍ നിര്‍മാണ ശാലയ്ക്ക് തൂത്തുക്കുടിയില്‍ സ്ഥലം അന്വേഷിച്ച് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. ഇതോടെ പൂവ്വാര്‍ കപ്പല്‍ നിര്‍മ്മാണശാലയുടെ സാധ്യതകള്‍ മങ്ങുകയാണ്. പദ്ധതിക്ക് അനുയോജ്യം തൂത്തുക്കുടിയെന്നാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ വിലയിരുത്തല്‍. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് തുടര്‍ വികസനത്തിനുള്ള ഭൂമി തൂത്തുക്കുടിയില്‍ അന്വേഷിക്കുന്നത്. 100 ഏക്കര്‍ ഭൂമിയാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് ആവശ്യം. സ്ഥലം ഏറ്റെടുക്കാന്‍ എളുപ്പം തൂത്തുക്കുടിയെന്നാണ് കണ്ടെത്തല്‍. വിഴിഞ്ഞം തുറമുഖ വികസനം കൂടി മുന്നില്‍ കണ്ടാണ് പദ്ധതി. 2000 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
