City Channel

16 SEPT 2026

WEDNESDAY

Kerala

ത്രിഭാഷാ പഠനത്തിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധം

CITY NEWS DESK - ANANYA | 63 days ago | 5 min read

ത്രിഭാഷാ പഠനത്തിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധം

ദില്ലി: ത്രിഭാഷാ പഠനത്തിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ. ഈ വര്‍ഷത്തെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മൂന്നാം ഭാഷ ഉണ്ടാകില്ല. സ്‌കൂള്‍ തലത്തിലെ ഇന്റേണല്‍ പരീക്ഷകള്‍ക്ക് ശേഷം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കും. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധം. പരീക്ഷയില്‍ വിജയിക്കാത്ത വിദ്യാര്‍ത്ഥികളെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷ പാസായിരിക്കണം. പാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകളും പാസാവേണ്ടത് നിര്‍ബന്ധം. പരീക്ഷയില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പായി പുനര്‍മൂല്യ നിര്‍ണ്ണയത്തിനുള്ള അവസരം ലഭിക്കും.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

6 min ago

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; വെള്ള നിറം ഒഴിവാക്കിയത് വിനയായി, സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച ബസ് ഉടമകള്‍ പ്രതിസന്ധിയില്‍

36 min ago

17 ദിവസം കൊണ്ട് 100 മില്യണ്‍ കാഴ്ചക്കാരുമായി പാരഡൈസിലെ ഗാനം; ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതായി 'യേശനകുല' ഗാനം

49 min ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

23 hours ago

ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു

23 hours ago

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്