നാനി- ശ്രീകാന്ത് ഒഡേല ചിത്രം 'പാരഡൈസ്' സെപ്റ്റംബര്‍ 24 ന് തിയേറ്ററുകളില്‍; അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു
CITY NEWS DESK -VIDHULA | 54 min ago | 5 min read

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ദ പാരഡൈസ്' റിലീസിനൊരുങ്ങുകയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം 2026 സെപ്റ്റംബര്‍ 24 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഇപ്പോള്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദര് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം ട്രെന്‍ഡിങ് ആണ്.ജേഴ്‌സി, ?ഗ്യാങ് ലീഡര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ദ പാരഡൈസ്'. ദസറയുടെ നിര്‍മ്മാതാവായ സുധാകര്‍ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
