City Channel

16 SEPT 2026

WEDNESDAY

Kerala

തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം

CITY NEWS DESK -VIDHULA | 66 days ago | 5 min read

തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം

കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എന്‍ ആര്‍ ജി വര്‍ക്കേര്‍സ് യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സി പി ഐ (എം) ജില്ലാ സെക്രട്ടറി എം 'രാജഗോപാലന്‍ ഉല്‍ഘാടനം ചെയ്തു. ഇന്ത്യയിലെ ഗ്രാമീണരായ കോടിക്കണക്കിന് ദരിദ്രകുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മാറിയിരുന്ന ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാന്‍ വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയ വിബിജിഅ ര്‍ എ എം ജി നിയമം പ്രാബല്യത്തില്‍ വന്നതോട് കൂടി ഈ മേഖലയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന അവിദഗ്ദരായ വലിയ വിഭാഗം തൊഴിലാളികളുടെ ജീവിതം ദുസഹമായിരിക്കുകയാണ്. പുതിയ നിയമം ആസ്തിവികസനത്തിലേക്ക് മാത്രം ഒതുങ്ങിയപ്പോള്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ വരുന്ന 50 വയസ് കഴിഞ്ഞ അവിദഗ്ദരായ തൊഴിലാളികളെ ഈ മേഖലയില്‍ നിന്നും പിന്‍ത ള്ളി. മുന്‍കാലങ്ങളില്‍ പദ്ധതിയുടെ മുഴുവന്‍ ചിലവും വഹിച്ചിരുന്നത് കേന്ദ്ര സര്‍ക്കാരാണ് പുതിയ നിയമത്തില്‍ അതിന്റെ 40 ശതമാനം സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ കൂടാതെ കാര്‍ഷിക സീസണില്‍ രണ്ട് മാസം പണിയെടുക്കാന്‍ പാടില്ല എന്ന തീരുമാനവും വലിയ പ്രതിസന്ധി സൃഷ്ടിക്കും 'പുതിയ നിയമം പ്രതീക്ഷ വെല്ലൂ വിളികളും എന്ന വിഷയത്തില്‍ യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവംഗം ടി.എം.എ. കരിം ക്ലാസ്സെടുത്തു. ജില്ലാ പ്രസിഡണ്ട് പി.ദിവാകരന്‍ അധ്യക്ഷനായി ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്‍ കെ.വി.ദാമോദരന്‍ . ഏ.വി. രമണി.കെ.വി.ബിന്ദു.പി.എ. രാജര്‍ . ജയകുമാരി . പി.പി.സുകുമാരന്‍' കെ. സന്തോഷ് സംസാരിച്ചു ജില്ലാ സെക്രട്ടറി ഗൗരി.. പനയാല്‍ സ്വാഗതം പറഞ്ഞു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

1 min ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

22 hours ago

ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു

22 hours ago

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

22 hours ago

അപകടമുണ്ടായത് പുലര്‍ച്ചെ, ഫോണ്‍ സൈലന്റായതിനാല്‍ വീട്ടുകാരറിഞ്ഞില്ല, പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാ?ഗികമായി തകര്‍ന്നു

1 day ago

ഒരുമുഴം മുമ്പേ ഇഡി, പൊലീസ് കേസെടുക്കും മുമ്പേ റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു