ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
CITY NEWS DESK -VIDHULA | 9 hours ago | 5 min read

അമ്പലത്തറ : ഒക്ടോബര്‍ 27 മുതല്‍ 31 വരെ അമ്പലത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 65 മത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു.ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍പ്രകാശനം കര്‍മ്മം നിര്‍വഹിച്ചു.നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി പി . മുഹമ്മദ് റാഫി മുഖ്യാതിഥിയായി. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍രാജേന്ദ്രന്‍ മീങ്ങോത്ത് അധ്യക്ഷനായി. സംഘാടക സമിതിക്ക് ലഭിച്ച 37 ലോഗോകളില്‍ നിന്നാണ് ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി ദേവനന്ദ വരച്ച ലോഗോ തെരഞ്ഞെടുത്തത്.കലോല്‍സവ ഇന്‍സ്റ്റര്‍ഗ്രാം പേജ് (ഹോസ്ദുര്‍ഗ് കലോത്സവം 65)നെ സജിത്ത് കണ്ണോത്ത് പരിചയപ്പെടുത്തി.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
