നജീബ് കാന്തപുരം എം.എല്‍.എ, ഗോപിനാഥ് മുതുകാട് ,രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ക്ക് വെല്‍ഫെയര്‍ പുരസ്‌കാരം
CITY NEWS DESK -VIDHULA | 22 hours ago | 5 min read

കോഴിക്കോട്?: മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള വിവിധ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന മുസ്ലീം വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മെട്രോ മുഹമ്മദഹാജിയുടെ ഓര്‍മക്കായി നല്‍കുന്ന വിദ്യാഭ്യാസ ശാക്തീകരണ പുരസ്‌കാരത്തിന് നജീബ് കാന്തപുരം എം.എല്‍.എ അര്‍ഹനായി. സൊസൈറ്റിയുടെ ആജീവനാന്ത ചെയര്‍മാനായിരുന്ന ടി. അബൂബക്കര്‍ ഹാജിയുടെ സ്മരണക്ക് ഏര്‍പ്പെടുത്തിയ ജീവകാരുണ്യ പുരസ്‌കാരം മായാജാലത്തിലൂടെ പാര്‍ശവത്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്തുണയായ പ്രൊഫസര്‍ ഗോപിനാഥ് മുതുകാട്.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക പ്രതിനിധിയുമായിരുന്ന പി മുഹമ്മദ് കുഞ്ഞിമാസ്റ്ററുടെ പേരിലുള്ള മാധ്യമ പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗ്രന്ഥകാരനുമായ രവീന്ദ്രന്‍ രാവണീശ്വരം അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും മുന്‍കണ്ണൂര്‍ യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫസര്‍കെ.പി.ജയരാജന്‍, കെ.പി.സി.സി സംസ്‌കാര സാഹിതി കാസര്‍കോട് ജില്ലാചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി, എഴുത്തുകാരനും പ്രഭാഷകനുമായ ഹാഷിം ആറങ്ങാടി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരെഞ്ഞെടുത്തത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
