City Channel

16 SEPT 2026

WEDNESDAY

Kerala

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എവിടെ? മണ്ണിടിച്ചില്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനം, വയനാട് അസാന്നിധ്യം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി

CITY NEWS DESK -VIDHULA | 64 days ago | 5 min read

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എവിടെ? മണ്ണിടിച്ചില്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനം, വയനാട് അസാന്നിധ്യം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി

ദില്ലി: വയനാട് മണ്ണിടിച്ചില്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുന്‍ എം പി രാഹുല്‍ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദര്‍ശിക്കാത്തതിനെതിരെ ബി ജെ പിയുടെ രൂക്ഷ വിമര്‍ശനം. ബി ജെ പി ദേശീയ ഐ ടി സെല്‍ മേധാവി അമിത് മാളവ്യയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ദുരിതബാധിതരെ കാണാന്‍ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും, തിരഞ്ഞെടുപ്പിന് മുന്‍പ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമാണ് ആരോപണം. പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് യഥാര്‍ത്ഥ സഹാനുഭൂതിയെന്നും, എപ്പോഴും ശബ്ദമുയര്‍ത്തുന്ന അനുകൂലികളുടെ ഇപ്പോഴത്തെ മൗനം ശ്രദ്ധേയമാണെന്നും അമിത് മാളവ്യ വിമര്‍ശിച്ചു. ദേശീയ തലത്തില്‍ തന്നെ ഇരുവര്‍ക്കുമെതിരെ ഇത് ആയുധമാക്കുകയാണ് ബി ജെ പി. രാഹുല്‍ ഗാന്ധി 20 ദിവസമായി ഇന്ത്യയില്‍ ഇല്ലാത്തതിനെതിരെയും ബി ജെ പി അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

3 min ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

22 hours ago

ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു

22 hours ago

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

22 hours ago

അപകടമുണ്ടായത് പുലര്‍ച്ചെ, ഫോണ്‍ സൈലന്റായതിനാല്‍ വീട്ടുകാരറിഞ്ഞില്ല, പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാ?ഗികമായി തകര്‍ന്നു

1 day ago

ഒരുമുഴം മുമ്പേ ഇഡി, പൊലീസ് കേസെടുക്കും മുമ്പേ റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു