കരയിലും കടലിലും ന്യൂന മര്‍ദ്ദങ്ങള്‍, വീണ്ടും മഴ ശക്തമാകുന്നു; കേരള തീരത്ത് കടലാക്രമണ സാധ്യത, കള്ളക്കടല്‍ മുന്നറിയിപ്പും
CITY NEWS DESK -VIDHULA | 6 hours ago | 5 min read

തിരുവനന്തപുരം: കരയിലും കടലിലും ന്യൂന മര്‍ദ്ദങ്ങള്‍ രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍കടലിനു മുകളില്‍ പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനു സമീപം ന്യൂന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യപ്രദേശിന് മുകളില്‍ മറ്റൊരു ന്യൂന മര്‍ദ്ദം തുടരുന്നുമുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലയില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നാളെയും മറ്റന്നാളും നിലവിലെ മഴയില്‍ നിന്നും കൂടുതല്‍ പ്രദേശങ്ങളില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 14ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
