ബിജെപിക്ക് തിരിച്ചടി; പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ യുഡിഎഫ് ഭരണം നേടി
CITY NEWS DESK -VIDHULA | 23 hours ago | 5 min read

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ ഭരണം യുഡിഎഫ് നേടി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സിപിഎം പിന്തുണച്ചു. കോണ്‍ഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തില്‍ സിപിഎമ്മിന് രണ്ട് അംഗമാണുള്ളത്. സിപിഎം പിന്തുണയില്‍ അവിശ്വാസം നേരത്തെ പാസായിരുന്നു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ ഒരു സിപിഎം അംഗം പിന്തുണച്ചതോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. കോണ്‍ഗ്രസ് അംഗം വി പി മനോജ് കുമാര്‍ പഞ്ചായത്ത് പ്രസിഡന്റാകും.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
