CCN-ന്റെ 2026-28 വര്‍ഷത്തെ ഭാരവാഹികള്‍
CITY NEWS DESK-ANANYA | 3 hours ago | 5 min read

കോളീഗ്‌സ് കേബിള്‍ നെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. റാണിപുരം പീകോക്ക് റിസോര്‍ട്ടില്‍ വെച്ച് നടന്ന യോഗത്തില്‍ സി സി എന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.സി സി എന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും .സി സി എന്‍ വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര പ്രവര്‍ത്തന റിപ്പോര്‍ട്ടും സി സി എന്‍ മാനേജിങ് ഡയറക്ടര്‍ ടിവി മോഹനന്‍ സി സി എന്‍ സ്റ്റോര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.കെ വി രാജീവന്‍ ഇന്റെര്‍ണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും സന്ദീപ് കമ്പനി ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിച്ചു.സി ഒ എ ജില്ലാ പ്രസിഡണ്ട് വി വി മനോജ് കുമാര്‍, സി ഒ എ ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍,സി ഒ എ സംസ്ഥാന കമ്മിറ്റി അംഗവും കെ സി സി എല്‍ ഡയറക്ടറുമായ എം ലോഹിതാക്ഷന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.സി സി എന്‍ ഡയറക്ടര്‍ വിനോദ് പി സ്വാഗതം പറഞ്ഞു. യോഗത്തില്‍ വെച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ചെയര്‍മാനായി കെ പ്രദീപ് കുമാറിനെയും മാനേജിങ് ഡയറക്ടറായി ടി വി മോഹനനെയും വൈസ് ചെയര്‍മാന്‍ ആയി ഷുക്കൂര്‍ കോളിക്കരയെയും ഡയറക്ടര്‍മാരായി സജിത്ത് കുമാര്‍, അജയന്‍ എം ആര്‍, ദിവാകര, രാജീവന്‍ കെ വി, സജി ആന്റണി, സുധീഷ്, പാര്‍ത്ഥസാരഥി, ലോകേഷ് ഷെട്ടി, ഫൈസല്‍ എന്നിവരെയും തെരഞ്ഞെടുത്തു
- എഴുതിയത്
- CITY NEWS DESK-ANANYA
- നഗരം / വിഭാഗം
- Kerala
