City Channel

30 AUG 2026

SUNDAY

Kerala

ബാറുകളില്‍നിന്ന് കൈക്കൂലി: മിന്നല്‍ പരിശോധനയുമായി എക്‌സൈസ് കമ്മീഷണര്‍; ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ തെളിവുകള്‍

CITY DESK - ANANYA | 19 hours ago | 5 min read

ബാറുകളില്‍നിന്ന് കൈക്കൂലി: മിന്നല്‍ പരിശോധനയുമായി എക്‌സൈസ് കമ്മീഷണര്‍; ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ തെളിവുകള്‍

കോട്ടയം: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബാറുകളില്‍നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് തെളിവുകള്‍ ശേഖരിച്ച് എക്‌സൈസ് കമ്മീഷണര്‍ സാംബശിവറാവു. കോട്ടയത്തെ ബാറുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോട്ടയം ഡെപ്യൂട്ടി കമീഷണര്‍ അശോക് കുമാറിനെതിരെ തെളിവുകള്‍ ലഭിച്ചത്. അശോക് കുമാര്‍ നേരിട്ടും ഏജന്റുമാര്‍ മുഖേനയും കൈക്കുലി വാങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് കമ്മീഷണര്‍ നേരിട്ട് പരിശോധനയ്ക്ക് എത്തിയത്. കോട്ടയത്തെ ബാറുകളില്‍ ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ആണ് എക്‌സൈസ് കമ്മിഷണര്‍ സാംബശിവറാവുവും എക്‌സൈസ് വിജിലന്‍സ് എസ്പി കൃഷ്ണകുമാര്‍ ഐപിഎസും നേരിട്ട് പരിശോധന നടത്തിയത്. മൂന്നുദിവസം രഹസ്വ അന്വേഷണം നടത്തിയ ശേഷമാണ് എക്‌സൈസ് കമ്മീഷണര്‍ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങിയത്. ചങ്ങനാശേരിയിലെ ബാറുടമ ആണ് വിവിധ ബാറുടമകളില്‍നിന്ന് പണം വാങ്ങി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കൈമാറുന്നതെന്നാണ് കണ്ടെത്തല്‍. ഡെപ്യൂട്ടി കമ്മീഷണര്‍ ഏജന്റുമാര്‍ മുഖേനയും നേരിട്ടും സന്ദര്‍ശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പണം കൈമാറുന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും പരിശോധനയില്‍ ശേഖരിച്ചു. പണപ്പിരിവിന്റെ വിവരങ്ങള്‍ ബാറുടമകള്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് മൊഴിയായി നല്‍കി. മാസപ്പടി ഡയറിയും സിസിടിവിയും പിടിച്ചെടുത്തു. ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെതിരെ ഉടന്‍തന്നെ നടപടിയുണ്ടാകുമെന്നാണ് വിവരം.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

19 hours ago

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി

19 hours ago

നാദാപുരത്തെ കടയില്‍ വന്‍ കവര്‍ച്ച, 92 ഐഫോണുകള്‍ കവര്‍ന്നു; മോഷ്ടാക്കള്‍ കടന്നത് ഷട്ടര്‍ തകര്‍ത്ത്

20 hours ago

ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ നബിദിന ഘോഷയാത്ര എത്തി... പരിപാടികള്‍ നിര്‍ത്തിവച്ച് നബിദിന ഘോഷയാത്രയെ വരവേറ്റ് കേളോത്ത് സുശീലഗോപാലന്‍ നഗര്‍ ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍...

21 hours ago

പാല്‍ വില ലിറ്ററിന് ഒറ്റയടിക്ക് 9 രൂപ കൂട്ടി, സെപ്റ്റംബര്‍ 1 മുതല്‍ 102 രൂപ; മുംബൈയില്‍ കുത്തനെ നിരക്ക് ഉയരുന്നു

22 hours ago

ഹിറ്റ്ലര്‍ തിരിച്ചറിഞ്ഞു ധ്യാന്‍ചന്ദിന്റെ മൂല്യം, ഇന്ത്യ എന്നാണ് ഭാരതരത്ന നല്‍കി ആദരിക്കുക?