City Channel

16 SEPT 2026

WEDNESDAY

Kerala

സംസ്ഥാനത്ത് 49 റോഡുകള്‍ അടച്ചു, വൈദ്യുതിയും കുടിവെള്ളവും തടസ്സപ്പെട്ടു; 15 കോടിയിലധികം രൂപയുടെ നാശനഷ്ടം, മഴക്കെടുതിയില്‍ വലഞ്ഞ് ഹിമാചല്‍ പ്രദേശ്

CITY NEWS DESK -VIDHULA | 73 days ago | 5 min read

സംസ്ഥാനത്ത് 49 റോഡുകള്‍ അടച്ചു, വൈദ്യുതിയും കുടിവെള്ളവും തടസ്സപ്പെട്ടു; 15 കോടിയിലധികം രൂപയുടെ നാശനഷ്ടം, മഴക്കെടുതിയില്‍ വലഞ്ഞ് ഹിമാചല്‍ പ്രദേശ്

ദില്ലി: ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതി തുടരുന്നു. ഇന്നലെ മാത്രം മഴക്കെടുതിയില്‍ മൂന്ന് പേരാണ് മരിച്ചത്. ഇതോടെ ഈ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് 49 റോഡുകള്‍ അടച്ചു. കുളു ജില്ലയില്‍ മാത്രം 30 റോഡുകളാണ് അടച്ചത്. കൂടാതെ മൂന്ന് വൈദ്യുതി ട്രാന്‍സ്ഫോര്‍മറുകളും 23 കുടിവെള്ള പദ്ധതികളും തടസ്സപ്പെട്ടു. ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ ഏകദേശം 15 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ രംഗത്തുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ