City Channel

16 SEPT 2026

WEDNESDAY

Kerala

കിഴക്കുംകര ശാന്തികലാമന്ദിരം വായനശാല കെ ദാമോദരന്‍ അനുസ്മരണം നടത്തി

CITY NEWS DESK -VIDHULA | 73 days ago | 5 min read

കിഴക്കുംകര  ശാന്തികലാമന്ദിരം വായനശാല കെ ദാമോദരന്‍ അനുസ്മരണം നടത്തി

കാഞ്ഞങ്ങാട് :=വായനയുടെയും, എഴുത്തിന്റെയും പ്രചരണത്തിനായി വ്യത്യസ്തവും നൂതനവുമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സില്‍ ഇടം നേടി 63 വര്‍ഷം പിന്നിടുന്ന കിടക്കും കര ശാന്തി കലാമന്ദിരം വായനശാല &ഗ്രന്ഥാലയം മാര്‍ക്‌സിസ്റ്റ് സൈഡാന്തികനും, എഴുത്തുകാരനും, വായനയുടെ പ്രചാരകനും ആയിരുന്ന കെ ദാമോദരന്റെ 50- ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി അനുസ്മരണയോഗം നടത്തി. ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ നടക്കുന്ന വായന വായന പക്ഷാചരണത്തോടനുബന്ധിച്ച് ശാന്തി കലാമന്ദിരം കെ പി വി സ്മാരക ഹാളില്‍ നടന്ന അനുസ്മരണയോഗം നാടക പ്രവര്‍ത്തകനും, ദൃശ്യ മാധ്യമ അവതാരകനുമായ ഗംഗന്‍ ആയിറ്റി ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനു വായനശാല പ്രസിഡണ്ടുമായ എം വി രാഘവന്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ റിസോഴ്‌സ് പെഴ്‌സണ്‍ കെ രവീന്ദ്രന്‍, ക ലാമന്ദിരം പ്രസിഡണ്ട് എം കെ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ശാന്തികലാമന്തരം വായനശാല സെക്രട്ടറി കെ വിശ്വനാഥന്‍ സ്വാഗതവും ജോ: സെക്രട്ടറി വി നാരായണന്‍ നന്ദിയും പറഞ്ഞു

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ