City Channel

03 SEPT 2026

THURSDAY

Kerala

10 വര്‍ഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിച്ചില്ലെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം; കണക്ക് നിരത്തി പിണറായി വിജയന്റെ മറുപടി

CITY NEWS DESK -VIDHULA | 23 hours ago | 5 min read

 10 വര്‍ഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിച്ചില്ലെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം; കണക്ക് നിരത്തി പിണറായി വിജയന്റെ മറുപടി

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 10 വര്‍ഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ചെന്നിത്തല പറഞ്ഞത്. 2024 ജൂലൈയില്‍ തൃശൂരില്‍ പിടികൂടിയ 2.4 കിലോ എംഡിഎംഎയുടെ ഉറവിടം തേടിപ്പോയ കേരള പൊലീസ് ഹൈദരാബാദിലെ അന്താരാഷ്ട്ര ലഹരി നിര്‍മ്മാണ ലാബ് അടക്കം പൂട്ടിച്ചത് പിണറായി വിശദീകരിച്ചു. തെലങ്കാന ഭരിക്കുന്ന രേവന്ത് റെഡ്ഡിക്ക് സാധിക്കാത്ത കാര്യമാണ് കേരള പൊലീസ് അവിടെ ചെയ്തതെന്ന് പിണറായി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു എന്ന് പാര്‍ലമെന്റിലെ രേഖകളിലുണ്ടെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സ്വന്തം ആളുകള്‍ കുടുങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോള്‍ ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ പിആര്‍ മഹാമഹം തീര്‍ക്കുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

22 hours ago

നജീബ് കാന്തപുരം എം.എല്‍.എ, ഗോപിനാഥ് മുതുകാട് ,രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ക്ക് വെല്‍ഫെയര്‍ പുരസ്‌കാരം

23 hours ago

ബിജെപിക്ക് തിരിച്ചടി; പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ യുഡിഎഫ് ഭരണം നേടി

1 day ago

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന, പഴക്കവടത്തിന് ഉപയോഗിക്കുന്ന ഓട്ടോ ഉടമയറിയാതെ 10000 രൂപയ്ക്ക് വിറ്റു!

1 day ago

ആറ് മാസത്തിനിടെ ബുക്കിംഗ് മൂന്നിരട്ടി! ടാറ്റയുടെ ഇലക്ട്രിക് കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡ്; പക്ഷേ മുന്നിലുള്ളത് ഈ വെല്ലുവിളി

2 days ago

പാലക്കാട് നഗരസഭയില്‍ 'വന്ദേമാതരം' തര്‍ക്കം, ബഹിഷ്‌കരിച്ച് യുഡിഎഫ്, ആദ്യ ചരണത്തിന് ശേഷം സീറ്റിലിരുന്ന് എല്‍ഡിഎഫ്; മുഴുവന്‍ ചൊല്ലി ബിജെപി കൗണ്‍സിലര്‍മാര്‍