ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസം, ഓണം ഹാപ്പിയാകും, കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി വന്ദേഭാരത് എക്‌സ്പ്രസ്
CITY NEWS DESK -VIDHULA | 22 hours ago | 5 min read

കൊച്ചി: ബെംഗളൂരു മലയാളികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടി. ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി. ബെംഗളൂരു- എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍ ആണ് ഉണ്ടാവുക. ഓഗസ്റ്റ് 17 മുതല്‍ പുതിയ റേക്ക് സര്‍വീസ് തുടങ്ങും?. നിലവില്‍ 8 കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. എക്‌സിക്യുട്ടീവ് ചെയര്‍ കാറുകളുടെ എണ്ണം രണ്ടാക്കിയിട്ടുണ്ട്. നേരത്തെ ദക്ഷിണ റെയില്‍വേ ഓണം പ്രമാണിച്ച് ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു . ഓഗസ്റ്റ് 20 വ്യാഴാഴ്ച എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെടും. ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് കണ്ണൂരില്‍നിന്ന് മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരൂ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നാണ് സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെടുക. ഓഗസ്റ്റ് 20ന് വൈകുന്നേരം 10:30ന് ബെംഗളൂരൂ കന്റോണ്‍മെന്റ് സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06567) പിറ്റേദിവസം ഉച്ചയ്ക്ക് 12:50ന് കണ്ണൂരില്‍ എത്തിച്ചേരും. അതേ ദിവസം വൈകിട്ട് 4:10ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06568) ഓഗസ്റ്റ് 22ന് രാവിലെ ആറുമണിക്ക് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിച്ചേരും.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
