City Channel

17 SEPT 2026

THURSDAY

Business

ഉടനൊന്നും ഇന്ധന വില കുറയില്ല- കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

CITY NEWS DESK | 75 days ago | 5 min read

ഉടനൊന്നും ഇന്ധന വില കുറയില്ല- കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

ന്യൂഡല്‍ഹി: കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ ലഭ്യമാകുന്നതുവര ഇന്ധന വില കുറയുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. നിലവില്‍ പെട്രോള്‍ പമ്പുകളില്‍ വില്‍ക്കുന്ന ഇന്ധനം മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ക്രൂഡ് ഓയിലില്‍ നിന്നുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.ജൂണ്‍ അവസാന പാദത്തില്‍ എല്‍.പി.ജി, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പ്പനയിലൂടെ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് ഏകദേശം 74,781 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും മന്ത്രി അറിയിച്ചു.മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ക്രൂഡ് ഓയില്‍പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം അസംസ്‌കൃത എണ്ണയുടെയും ചരക്ക്-ഇന്‍ഷുറന്‍സ് ചെലവുകളുടെയും വില ഉയര്‍ന്ന സമയത്താണ് നിലവില്‍ വില്‍ക്കുന്ന ഇന്ധനത്തിനായുള്ള ക്രൂഡ് ഓയില്‍ വാങ്ങിയത്. പൊതുവേ, അസംസ്‌കൃത എണ്ണ ലഭിക്കുന്നതിന് ഏകദേശം രണ്ട് മാസം മുമ്പ് തന്നെ റിഫൈനറികള്‍ അതിന്റെ പര്‍ച്ചേസ് കരാറുകള്‍ ഉറപ്പിക്കാറുണ്ട്.ഈ വര്‍ഷം ഏപ്രിലില്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധി രൂക്ഷമായപ്പോള്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം ഇത് 70.15 ഡോളറിലേക്ക് താഴ്ന്നു. ഇന്ധന ഉല്‍പ്പാദനച്ചെലവും വില്‍പന വിലയും തമ്മിലുള്ള വ്യത്യാസം കാരണം എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം ജൂണ്‍ അവസാന പാദത്തില്‍ 1.89 ലക്ഷം കോടി രൂപയാണെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ പെട്രോളില്‍ നിന്ന് 19,905 കോടിയും, ഡീസലില്‍ നിന്ന് ഏകദേശം 1.45 ലക്ഷം കോടിയും, എല്‍.പി.ജിയില്‍ നിന്ന് 24,148 കോടി രൂപയുമാണ് നഷ്ടം.ഭാവിയിലെ എണ്ണവിലയെക്കുറിച്ച് ആശങ്കയില്ലെന്നും ക്രൂഡ് ഓയില്‍ വില കുറഞ്ഞിരിക്കുമ്പോള്‍ അത് സംഭരിക്കുക, സംഭരണ ശേഷി വര്‍ധിപ്പിക്കുക, ഉഭയകക്ഷി പങ്കാളികളുമായി സഹകരണം ശക്തമാക്കുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 76 മുതല്‍ 80 ദിവസം വരെ ആവശ്യമായ എണ്ണ സ്റ്റോക്ക് ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലെന്നും സംഭരണ ശേഷി ഇനിയും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.',

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Business

ബന്ധപ്പെട്ട വാർത്തകൾ