City Channel

17 SEPT 2026

THURSDAY

Business

ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയില്‍നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്ത് റഷ്യ

CITY NEWS DESK | 75 days ago | 5 min read

ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയില്‍നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്ത് റഷ്യ

മോസ്‌കോ: ഊര്‍ജ കേന്ദ്രങ്ങളില്‍ യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നാലെ ഇന്ധനക്ഷാമം രൂക്ഷമായ റഷ്യ, ഇന്ത്യയില്‍നിന്ന് പെട്രോള്‍ വാങ്ങുന്നു. കടുത്ത ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയില്‍നിന്ന് കടല്‍മാര്‍ഗം റഷ്യ പെട്രോള്‍ ഇറക്കുമതി ചെയ്തു തുടങ്ങിയതായി വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ട് നടത്തിയ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. നിലവില്‍ റഷ്യയില്‍ പ്രെട്രോള്‍ വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പമ്പുകളില്‍ നീണ്ട നിരയാണ്. പെട്രോളിന്റെ വില റെക്കോര്‍ഡ് നിലയിലേക്ക് ഉയരുകയും ചെയ്തു. പ്രെട്രോള്‍ ഇറക്കുമതിക്കായി മറ്റു രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നതായി ക്രെംലിന്‍ വ്യക്തമാക്കി. അതേസമയം, എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് റഷ്യയുടെ ഊര്‍ജ മന്ത്രാലയമോ കേന്ദ്ര പെട്രോളിയം മന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ത്യയില്‍ നിന്ന് കുറഞ്ഞത് 60,000 മെട്രിക് ടണ്‍ പെട്രോള്‍ റഷ്യയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 30,000 മുതല്‍ 40,000 ടണ്‍ വരെ ശേഷിയുള്ള രണ്ട് ടാങ്കറുകള്‍ അയച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബെലറൂസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍നിന്ന് പ്രതിമാസം 400,000 ടണ്‍ പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍ റഷ്യ ആലോചിക്കുന്നുണ്ട്.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Business

ബന്ധപ്പെട്ട വാർത്തകൾ