City Channel

16 SEPT 2026

WEDNESDAY

Entertainment

'കിരീടം' ലോഡിങ്; 37 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു!

CITY NEWS DESK | 74 days ago | 5 min read

'കിരീടം' ലോഡിങ്; 37 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു!

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ 'കിരീടം' സാങ്കേതികമായി കൂടുതല്‍ മികവുറ്റതാക്കി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ജൂലായ് 10ന് ആണ് മോഹന്‍ലാല്‍-ലോഹിതദാസ്- സിബി മലയില്‍ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്ന സേതുമാധവന്‍ എന്ന കഥാപാത്രത്തെ പുത്തന്‍ ദൃശ്യ-ശ്രാവ്യ അനുഭവത്തോടെ കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുകയാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ കിരീടം, 37 വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ സാങ്കേതികവിദ്യയുടെ കരുത്തോടെയാണ് എത്തുന്നത്. 4K ദൃശ്യമേന്മയിലും ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ