സ്വര്‍ണവില കൂടി; വെള്ളിയും മുകളിലോട്ട്
CITY NEWS DESK | 75 days ago | 5 min read

കൊച്ചി: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ സ്വര്‍ണം, വെള്ളി വില മുകളിലോട്ട്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സ്വര്‍ണവില കൂടിയത്. ഇന്ന് ഗ്രാമിന് 125 രൂപ കൂടി 13,475 രൂപയും പവന് 1,000 രൂപ കൂടി 1,07,800 രൂപയുമായി. വെള്ളി ഗ്രാമിന് 5രൂപ കൂടി 250 രൂപയായി. ഇന്നലെ പവന് 2,480 രൂപയാണ് ഉയര്‍ന്നത്. രാവിലെ ഗ്രാമിന് 140 രൂപ വര്‍ധിച്ച സ്വര്‍ണ വില വൈകുന്നേരത്തോടെ 170 രൂപ കൂടി ഉയര്‍ന്നു. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 13350 രൂപയായി. പവന്‍ വില 1,06,800 രൂപയുമായി. പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വരുകയും എണ്ണ വില വീപ്പക്ക് 75 ഡോളറിലേക്ക് താഴുകയും ചെയ്തതോടെ അമേരിക്കയിലെ പണപ്പെരുപ്പ ഭീഷണി കുറയുകയാണെന്ന വാര്‍ത്തയാണ് സ്വര്‍ണത്തിന് തുണയായത്. പണപ്പെരുപ്പ ഭീതി കുറഞ്ഞതോടെ അമേരിക്കയില്‍ പലിശ നിരക്ക് ഉയരാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സ്വര്‍ണത്തില്‍ നിന്ന് കടപ്പത്രങ്ങളിലേക്ക് നിക്ഷേപങ്ങള്‍ നീങ്ങാനുള്ള സാധ്യത ഇല്ലാതാക്കും. ഇതാണ് സ്വര്‍ണത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Business
