City Channel

17 AUG 2026

MONDAY

Kerala

ഓപ്പറേഷന്‍ തൂഫാന്‍; കഞ്ചാവ് കൈമാറുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍, പിടികൂടിയത് ആറ് കിലോ

CITY NEWS DESK -VIDHULA | 5 hours ago | 5 min read

ഓപ്പറേഷന്‍ തൂഫാന്‍; കഞ്ചാവ് കൈമാറുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍, പിടികൂടിയത് ആറ് കിലോ

കൊച്ചി: മൂവാറ്റുപുഴക്ക് സമീപം വാഴപ്പള്ളിയില്‍ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ഷെയ്ഖ് സിദ്ദിഖിനെയാണ് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ച് കഞ്ചാവ് മറ്റൊരാള്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി ഇയാള്‍ കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളില്‍ നിന്ന് ആലുവയിലെത്തിയത്. കനത്ത മഴയില്‍ പൊലീസ് പരിശോധനയുണ്ടാകില്ലെന്ന് കരുതിയാണ് പൊതുസ്ഥലം കഞ്ചാവ് കൈമാറാന്‍ തെരഞ്ഞെടുത്തതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ