ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്വര്‍ണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണം, മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദേവസ്വം സെക്രട്ടറി
CITY NEWS DESK -VIDHULA | 12 hours ago | 5 min read

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം, മന്ത്രി കെ. മുരളീധരന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. സ്വര്‍ണം വാങ്ങുമ്പോഴും സ്‌ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, ക്ഷേത്രമുതലുകളില്‍ സ്വര്‍ണം പൂശുന്നതിനും പൊതിയുന്നതിനും പുതിയ മാര്‍ഗരേഖ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു,
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
