യുപിയില്‍ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് റോഡിലെ കുഴിയില്‍ കുടുങ്ങി; ഗര്‍ഭസ്ഥ ശിശു മരിച്ചു
CITY NEWS DESK -VIDHULA | 3 hours ago | 5 min read

ആഗ്ര: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് റോഡിലെ കുഴിയില്‍ കുടുങ്ങി ഗര്‍ഭസ്ഥ ശിശു മരിച്ചു. ആഗ്ര ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഗധ്വാര്‍ സ്വദേശി പ്രദീപ് സിങ്ങിന്റെയും നിധിയുടെയും കുഞ്ഞാണ് മരിച്ചത്. റോഡിലെ കുഴിയില്‍ രണ്ട് മണിക്കൂറിലധികമാണ് ആംബുലന്‍സ് കുടുങ്ങിയത്. ട്രാക്ടറില്‍ കെട്ടി വലിച്ചാണ് ആംബുലന്‍സ് കുഴിയില്‍നിന്ന് കയറ്റിയത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
