ഹിറ്റ്ലര്‍ തിരിച്ചറിഞ്ഞു ധ്യാന്‍ചന്ദിന്റെ മൂല്യം, ഇന്ത്യ എന്നാണ് ഭാരതരത്ന നല്‍കി ആദരിക്കുക?
CITY NEWS DESK -VIDHULA | 22 hours ago | 5 min read

ഓഗസ്റ്റ് 29. രാജ്യം ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിനെ ഓര്‍ക്കുന്ന ദിവസം; ദേശീയ കായിക ദിനം. ലോക ഹോക്കിയില്‍ ഇന്ത്യ വന്‍ ശക്തിയായിരുന്ന കാലത്ത്, ആ ടീമിന്റെ മാന്ത്രികനായിരുന്നു ധ്യാന്‍ ചന്ദ്. ഒളിമ്പിക്സ് ചരിത്രമെടുത്താല്‍ ഇന്ത്യക്ക് ആദ്യമായി ഗോള്‍ഡന്‍ മേല്‍വിലാസം ഒരുക്കിയത് ധ്യാന്‍ചന്ദിന്റെ ഹോക്കി സംഘമായിരുന്നുവെന്ന് കാണാം. ധ്യാന്‍ചന്ദ് പങ്കെടുത്ത മൂന്ന് ഒളിമ്പിക്സിലും ഇന്ത്യ സ്വര്‍ണമെഡല്‍ നേടുക മാത്രമല്ല, ഹോക്കിയില്‍ ലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഇന്ത്യന്‍ ടീം വാഴുകയായിരുന്നു. കരിയറില്‍ അഞ്ഞൂറിലേറെ ഗോളുകള്‍ നേടിയ ധ്യാന്‍ചന്ദ് ഒളിമ്പിക്സില്‍ എതിരാളികളെ നിഷ്പ്രഭമാക്കി.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
