City Channel

01 SEPT 2026

TUESDAY

Kerala

പാലക്കാട് നഗരസഭയില്‍ 'വന്ദേമാതരം' തര്‍ക്കം, ബഹിഷ്‌കരിച്ച് യുഡിഎഫ്, ആദ്യ ചരണത്തിന് ശേഷം സീറ്റിലിരുന്ന് എല്‍ഡിഎഫ്; മുഴുവന്‍ ചൊല്ലി ബിജെപി കൗണ്‍സിലര്‍മാര്‍

CITY NEWS DESK-ANANYA | 21 hours ago | 5 min read

 പാലക്കാട് നഗരസഭയില്‍ 'വന്ദേമാതരം' തര്‍ക്കം, ബഹിഷ്‌കരിച്ച് യുഡിഎഫ്, ആദ്യ ചരണത്തിന് ശേഷം സീറ്റിലിരുന്ന് എല്‍ഡിഎഫ്; മുഴുവന്‍ ചൊല്ലി ബിജെപി കൗണ്‍സിലര്‍മാര്‍

പാലക്കാട് നഗരസഭയിലെ സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗത്തില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നത് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. യോഗ നടപടികള്‍ക്കായി ഹാജര്‍ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം യു ഡി എഫ് അംഗങ്ങള്‍ വന്ദേമാതരം ആലപനത്തില്‍ പങ്കെടുക്കാതെ ഹാളില്‍ നിന്നും പുറത്തുപോവുകയായിരുന്നു. സാധാരണയായി എല്ലാ നഗരസഭാ കൗണ്‍സില്‍ യോഗങ്ങളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങളാണ് ചൊല്ലാറുള്ളത്. അതേസമയം യോഗത്തില്‍ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ആദ്യ ചരണം പാടിയതിന് പിന്നാലെ തങ്ങളുടെ സീറ്റുകളില്‍ തിരികെ ഇരുന്നു. എന്നാല്‍ ബി ജെ പി കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ചൊല്ലിയാണ് യോഗനടപടികളിലേക്ക് കടന്നത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വ്യത്യസ്ത നിലപാടുകള്‍ കൗണ്‍സില്‍ യോഗത്തിലും ചര്‍ച്ചയാകും.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

21 hours ago

തേങ്ങ പറിക്കുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റു, തളിപ്പറമ്പില്‍ 45കാരന് ദാരുണാന്ത്യം

22 hours ago

പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മന്ത്രി രമേശ് ചെന്നിത്തല; 'ജനങ്ങളെയും സിപിഎം കേന്ദ്രകമ്മിറ്റിയെയും തള്ളിപ്പറയുന്നു'

23 hours ago

പ്രകോപനം തുടര്‍ന്ന് യുഎസ് പ്രസിഡന്റ്: ഇറാനിലെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് തകര്‍ക്കുന്ന എഐ വീഡിയോ പുറത്തുവിട്ടു

2 days ago

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി

2 days ago

ബാറുകളില്‍നിന്ന് കൈക്കൂലി: മിന്നല്‍ പരിശോധനയുമായി എക്‌സൈസ് കമ്മീഷണര്‍; ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ തെളിവുകള്‍