City Channel

15 AUG 2026

SATURDAY

Kerala

ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിന് എച്ച്.പി.വി വാക്സിനേഷന്‍ ക്യാമ്പയിന്‍ 31 വരെ, കോഴിക്കോട് 12,467 കുട്ടികള്‍ കുത്തിവെപ്പെടുത്തു

CITY NEWS DESK -VIDHULA | 1 hour ago | 5 min read

 ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിന് എച്ച്.പി.വി വാക്സിനേഷന്‍ ക്യാമ്പയിന്‍ 31 വരെ, കോഴിക്കോട് 12,467 കുട്ടികള്‍ കുത്തിവെപ്പെടുത്തു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 14 വയസ്സ് പ്രായമുള്ള 12,467 പെണ്‍കുട്ടികള്‍ എച്ച്.പി.വി വാക്സിന്‍ എടുത്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി സരിത കുമാരി അറിയിച്ചു. ഇതില്‍ 1,307 പേര്‍ക്ക് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വാക്സിനേഷന്‍ ക്യാമ്പയിന്‍ വഴിയാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. ആഗസ്റ്റ് 31 വരെയാണ് ക്യാമ്പയിന്‍ എന്ന രീതിയില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് എന്നതിനാല്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെര്‍വിക്സ്) കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ