City Channel

07 SEPT 2026

MONDAY

Kerala

അടോട്ട് പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു.

CITY NEWS DESK -VIDHULA | 2 hours ago | 5 min read

അടോട്ട് പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു.

കാഞ്ഞങ്ങാട്. ശ്രീ മഡിയന്‍ കൂലോം ക്ഷേത്രപാലകനീശ്വരന്റെ അമരഭൂമിക്കകത്ത് അടോട്ട് മൂത്തേടത്ത് കുതിര് ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി പഴയ ദേവസ്ഥാനം പരിധിയില്‍ പെടുന്ന പ്രധാന തറവാടായ മാണിക്കോത്ത് മുണ്ടയില്‍ വീടിന്റെ താവഴിയായ വെള്ളിക്കോത്ത്അടോട്ട് പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2027 ഏപ്രില്‍ 5 മുതല്‍ 8 വരെനടക്കുന്ന തെയ്യംകെട്ട് മഹോത്സവം വിജയിപ്പിക്കുന്നതിന് നാട്ടുകാരുടെയും, തറവാട്ട് അംഗങ്ങളുടെയും, വിവിധ ക്ഷേത്ര ഭാരവാഹികളുടെയും, ആചാര സ്ഥാനികരുടെയും, ജന പ്രതിനിധികളുടെയും മറ്റ് ബഹുജനങ്ങളുടെയും സാന്നിധ്യത്തില്‍ ആഘോഷ കമ്മിറ്റി രൂപീകരണ യോഗവുംപ്രശ്‌ന ചിന്തയും നടന്നു. ആചാര സ്ഥാനികരുടെ മഹനീയ സാന്നിധ്യത്തില്‍ജ്യോത്സ്യന്‍ വിനോദ് കപ്പണക്കാലിന്റെ നേതൃത്വത്തില്‍ നടന്ന പ്രശ്‌ന ചിന്തയ്ക്ക് ശേഷം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ടി.ഉത്തംദാസ് മുഖ്യാതിഥിയായി.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ