പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി പോലീസ്
CITY NEWS DESK -VIDHULA | 1 hour ago | 5 min read

മലപ്പുറം: പള്ളികള്‍ കേന്ദ്രീകരിച്ച് പകല്‍ സമയങ്ങളില്‍ മോഷണം നടത്തിയിരുന്ന പ്രതിയെ തിരൂര്‍ പോലീസ് പിടികൂടി. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസ് ആണ് അറസ്റ്റിലായത്. തിരൂര്‍ ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയില്‍ പകല്‍ സമയത്ത് കയറിയാണ് ഇയാള്‍ ഒടുവില്‍ മോഷണം നടത്തിയത്. പള്ളിക്കുള്ളില്‍ കടന്നുകൂടിയ പ്രതി കാണിക്ക വഞ്ചി തകര്‍ത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുകയായിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മുഹമ്മദ് ഫൈറൂസ് മുന്‍പും സമാനമായ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കൂടുതല്‍ കേസുകളുണ്ടോയെന്നും മോഷണമുതല്‍ വിറ്റഴിക്കാന്‍ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്. ഐ മാ രായ ജിഷ്ണു, ജിതി ന്‍, രാജശേഖരന്‍, നസീര്‍, പൊലീസ് ഉദ്യോഗസ്ഥരായ ബിജോ വര്‍ഗീസ്, ജീനിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
