'38 ലക്ഷം രൂപയുടെ ലോണ്‍ ഒറ്റത്തവണയായി അടച്ചു തീര്‍ത്തു'; ബിജെപി ഫണ്ട് തട്ടിപ്പിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
CITY NEWS DESK - ANANYA | 59 days ago | 5 min read

തിരുവനന്തപുരം: ബിജെപിയ്ക്ക് കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ടില്‍ വന്‍ വെട്ടിപ്പ് നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ തന്നെ സംസ്ഥാന നേതാവ് ലോണ്‍ അടച്ചു തീര്‍ത്തതിന്റെ വിശദാംശങ്ങള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു. രണ്ട് തവണയായി എടുത്ത 38 ലക്ഷം രൂപയുടെ ലോണ്‍ ഒറ്റത്തവണയായി അടച്ചുതീര്‍ത്തുവെന്നാണ് വിവരം. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ബാധ്യതയാണ് നേതാവ് ഒറ്റദിവസം കൊണ്ട് അടച്ച് തീര്‍ത്തത്. ഇക്കാര്യം വെളിപ്പെടുത്തി കൊണ്ട് ബിജെപി പ്രവര്‍ത്തകന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണവും ഓഡിറ്റും നടന്നത്.
- എഴുതിയത്
- CITY NEWS DESK - ANANYA
- നഗരം / വിഭാഗം
- Kerala
