ഇടവേളയ്ക്ക് ശേഷം മോഹിനി;'ഖലീഫ'യിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി
CITY NEWS DESK -VIDHULA | 9 hours ago | 5 min read

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. ആക്ഷന് പ്രാധാന്യമുള്ള ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തുക. ഓഗസ്റ്റ് 20 ആണ് റിലീസ് തീയതി. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നടി മോഹിനിയുടേതാണ് അത്. നൂര്‍ജഹാന്‍ എന്നാണ് മോഹിനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തുടര്‍ ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പോസ്റ്ററുകളും എത്തും.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
