കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി, ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി
CITY NEWS DESK -VIDHULA | 22 hours ago | 5 min read

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. മൃതദേഹം തിരിച്ചറിയാത്തതിനാലാണ് ഒന്നര മാസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. ആയിക്കര ഹാര്‍ബറില്‍ ജൂലായ് ഏഴിനാണ് ബാബുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരികയായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി കോര്‍പ്പറേഷനും പൊലീസും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. ഇതിനിടെയാണ് ബന്ധുക്കളെത്തി മരിച്ചത് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
