ഓപ്പറേഷന്‍ തൂഫാന്‍; 'ഓണക്കാലത്ത് ശക്തമായ പരിശോധന, വീഴ്ച വരുത്തുന്ന പൊലീസുകാര്‍ക്കെതിരെ നടപടി': രമേശ് ചെന്നിത്തല
CITY NEWS DESK -VIDHULA | 3 hours ago | 5 min read

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാന്‍ അനുവദിക്കില്ല. തൂഫാന്റെ ഭാഗമായി വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. എസ് എച്ച് മാരുടെ മാറ്റത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും രണ്ടുദിവസത്തിനകം തന്നെ എസ്‌ഐ മാര്‍ക്ക് ചുമതല നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. കാലടി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടി പ്രാകൃതമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
