തമിഴ്‌നാട് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത് തൃഷ
CITY NEWS DESK -VIDHULA | 13 min ago | 2 min read

തമിഴ്‌നാട് സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ അതിഥിയായി എത്തി നടി തൃഷ കൃഷ്ണന്‍. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ മാതാപിതാക്കള്‍ക്ക് സമീപമാണ് സ്വാതന്ത്ര്യദിന പരേഡ് കാണാനായി തൃഷ ഇരുന്നത്. ചെന്നൈ സെന്റ് ജോര്‍ജ് ഫോര്‍ട്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തൃഷയ്‌ക്കൊപ്പം അമ്മ ഉമ കൃഷ്ണനും എത്തിയിരുന്നു. അമ്മയ്ക്കും വിജയിന്റെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പം മുന്‍നിരയില്‍ ഇരുന്നാണ് തൃഷ സ്വാന്ത്ര്യദിന പരേഡ് കണ്ടത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തൃഷയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്. പരേഡില്‍ പങ്കെടുക്കവെ തന്റെ മാതാപിതാക്കളെയും തൃഷയെയും നോക്കി അഭിവാദ്യം ചെയ്യുന്ന വിജയിനെയും വീഡിയോയില്‍ കാണാം.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
