City Channel

16 SEPT 2026

WEDNESDAY

Kerala

മെസി വിവാദത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍; 'ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതിലില്ല, അന്നത്തെ കായിക മന്ത്രി വിശദീകരിക്കും'

CITY NEWS DESK -ANANYA | 35 days ago | 5 min read

 മെസി വിവാദത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍; 'ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതിലില്ല, അന്നത്തെ കായിക മന്ത്രി വിശദീകരിക്കും'

തിരുവനന്തപുരം: മെസിയെ കേരളത്തില്‍ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്‌പെയിനില്‍ പോകാന്‍ കരാര്‍ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങള്‍ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, മെസിയുടെ പേരിലെ കള്ളക്കളിയില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയില്ലെന്ന വാദങ്ങളും പൊളിയുകയാണ്. അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സര്‍ക്കാരിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മറ്റ് ബാധ്യതകളും ഈ ഇടപാടുകള്‍ ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കായികരംഗത്ത് കേരളത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. സ്വകാര്യ കരാര്‍ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും കക്ഷിയാക്കി. ഇത് സംസ്ഥാനത്തെ നിയമവ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നതാണ്. ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയാണ് തകര്‍ത്തത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തുന്ന നടപടികള്‍ ഉണ്ടായെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചട്ടം മറികടന്ന് കൈമാറിയെന്നും ദുരുപയോഗം ചെയ്തുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

എഴുതിയത്
CITY NEWS DESK -ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

3 hours ago

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; വെള്ള നിറം ഒഴിവാക്കിയത് വിനയായി, സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച ബസ് ഉടമകള്‍ പ്രതിസന്ധിയില്‍

3 hours ago

17 ദിവസം കൊണ്ട് 100 മില്യണ്‍ കാഴ്ചക്കാരുമായി പാരഡൈസിലെ ഗാനം; ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതായി 'യേശനകുല' ഗാനം

3 hours ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

1 day ago

ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു

1 day ago

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്