ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു
CITY NEWS DESK | 1 hour ago | 5 min read

റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യകള്‍ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് അതിശക്തമായി തിരിച്ചടി നല്‍കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. അബഹ, ഖമീസ് മുശൈത്ത് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഹൂതികള്‍ നടത്തിയ ആക്രമണങ്ങളില്‍ 13 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ചയാണ് സൗദിയുടെ കടുത്ത മുന്നറിയിപ്പ്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
