City Channel

16 SEPT 2026

WEDNESDAY

Kerala

ചില എസി കോച്ച് യാത്രക്കാരെ കൊണ്ട് ഇന്ത്യന്‍ റെയില്‍വേക്ക് നഷ്ടം 104 കോടി; 4 വര്‍ഷത്തില്‍ അടിച്ചുമാറ്റിയത് 1.27 കോടി കിടക്കവിരികളും ടവ്വലുകളും

CITY NEWS DESK -VIDHULA | 64 days ago | 5 min read

   ചില എസി കോച്ച് യാത്രക്കാരെ കൊണ്ട് ഇന്ത്യന്‍ റെയില്‍വേക്ക് നഷ്ടം 104 കോടി; 4 വര്‍ഷത്തില്‍ അടിച്ചുമാറ്റിയത് 1.27 കോടി കിടക്കവിരികളും ടവ്വലുകളും

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടവലുകളും കിടക്കവിരികളും നല്‍കാറുണ്ട്. ഇങ്ങനെ നല്‍കുന്നവ യാത്രക്കാര്‍ വ്യാപകമായി മോഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. 2022 ജനുവരി മുതല്‍ 2026 മെയ് വരെയുള്ള കാലയളവില്‍ എസി കോച്ചുകളില്‍ നിന്ന് യാത്രക്കാര്‍ മോഷ്ടിച്ചത് 1.27 കോടിയിലധികം ബെഡ്‌റോള്‍ സാധനങ്ങളാണെന്നുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്തെ 18 റെയില്‍വേ സോണുകളിലെ 16 എണ്ണത്തിന് കീഴിലുമുള്ള 54 റെയില്‍വേ ഡിവിഷനുകളില്‍ നിന്നാണ് വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങള്‍ ശേഖരിച്ചത്. 2022-നും 2025-നും ഇടയില്‍ ബെഡ്‌റോള്‍ മോഷണത്തില്‍ 56 ശതമാനത്തിന്റെ വന്‍ വര്‍ധനവാണുണ്ടായത്. ശരാശരി 1,000 യാത്രക്കാര്‍ ട്രെയിനില്‍ കയറുമ്പോള്‍ അതില്‍ ഒരാള്‍ വീതം എന്തെങ്കിലുമൊക്കെ മോഷ്ടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

7 min ago

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; വെള്ള നിറം ഒഴിവാക്കിയത് വിനയായി, സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച ബസ് ഉടമകള്‍ പ്രതിസന്ധിയില്‍

37 min ago

17 ദിവസം കൊണ്ട് 100 മില്യണ്‍ കാഴ്ചക്കാരുമായി പാരഡൈസിലെ ഗാനം; ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതായി 'യേശനകുല' ഗാനം

49 min ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

23 hours ago

ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു

23 hours ago

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്