City Channel

14 AUG 2026

FRIDAY

Kerala

ചുമട്ടുതൊഴിലാളികളുടെ ഉജ്ജ്വല മാര്‍ച്ച്

CITY NEWS DESK -VIDHULA | 1 hour ago | 5 min read

ചുമട്ടുതൊഴിലാളികളുടെ ഉജ്ജ്വല മാര്‍ച്ച്

ചുമട്ടുതൊഴിലാളി ബോര്‍ഡിന്റെ ഭരണ സ്തംഭനത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസിലേക്ക് ചുമട്ടു തൊഴിലാളി യൂണിയന്‍ സിഐടിയു കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ചുമട്ടുതൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കേണ്ട ക്ഷേമ ബോര്‍ഡ് ഭരണസമിതി പുനസ്ഥാപിക്കുക.ആനുകൂല്യങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യുക ,ജീവനക്കാരുടെ അന്യായമായ സ്ഥലംമാറ്റം റദ്ദാക്കുക,താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക,തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.സിഐടി ജില്ലാ ജനറല്‍ സെക്രട്ടറി പി മണിമോഹന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ എം വികൃഷ്ണന്‍.സംസ്ഥാന കമ്മിറ്റി അംഗം എ ഇ സെബാസ്റ്റ്യന്‍,ഇ കെ ചന്ദ്രന്‍.കെ ബിനിഷ് പി എന്‍ ബാലകൃഷ്ണന്‍.കെഎന്നിവര്‍ സംസാരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെ മോഹനന്‍ സ്വാഗതം പറഞ്ഞു

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

42 min ago

തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടു, കേരളത്തില്‍ മഴ മുന്നറിയിപ്പ്; 8 ജില്ലകളില്‍ ഇന്ന് ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

3 hours ago

അവിവാഹിതയായ മകള്‍ ഗര്‍ഭിണി, നാണക്കേട് ഭയന്ന് നദിയില്‍ മുക്കിക്കൊന്ന് അച്ഛന്‍, അറസ്റ്റ്

3 hours ago

'വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തടയരുത്'; ബാര്‍ കൗണ്‍സിലിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

4 hours ago

'ഒരു മാറ്റോമില്ല...', ഓണത്തിന് ഇത്തവണയും മുംബൈ മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിനില്ല

4 hours ago

വാഹന മോഡിഫിക്കേഷന്‍ എപ്പോള്‍? സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എംവിഡി; സര്‍വേയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയത് 17,000 പേര്‍