ലൈംഗികാതിക്രമ കേസ്: നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാന്‍ അനുമതി
CITY NEWS DESK | 76 days ago | 5 min read

ലൈംഗികാതിക്രമ കേസിലെ പ്രതിയായ നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാന്‍ അനുമതി. നിര്‍മ്മാതാക്കളായ ഡ്രീം ഫാര്‍മേഴ്‌സ് നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുക്കാനാണ് അനുമതി. ജൂലൈ 15 വരെയാണ് ഷൂട്ടിംഗ്. ചിത്രീകരണത്തിന് പോകാനായി നേരത്തെ അനുവദിക്കപ്പെട്ടിരുന്ന സമയം ജൂണില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം നീട്ടിക്കിട്ടുവാനായി കോടതിയില്‍ അപേക്ഷ നല്‍കുകയും ഇത് അനുവദിക്കപ്പെടുകയും ചെയ്തത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്റേതാണ് ഉത്തരവ്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
