City Channel

17 SEPT 2026

THURSDAY

Kerala

രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേവാനന്ദിന് സ്വര്‍ണ്ണ മെഡല്‍.

CITY NEWS DESK | 4 hours ago | 5 min read

രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേവാനന്ദിന് സ്വര്‍ണ്ണ മെഡല്‍.

കാഞ്ഞങ്ങാട്:കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ തൈക്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ നാല്പത്തിയഞ്ച് കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി എം. ദേവാനന്ദ് നാടിന്റെ അഭിമാന താരമായി മാറി. പുതിയകണ്ടം സ്വദേശികളായ ടി. വി.ദേവീദാസ് -എ. എം സുജിത ദമ്പതികളുടെ മകനാണ്. വെള്ളിക്കോത്ത് തൈക്കോണ്‍ഡോ അക്കാദമിയിലെ വി. വി. മധുവാണ് പരിശീലകന്‍.ജാര്‍ഖണ്ടില്‍ വച്ച് നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ് ഈ മിടുക്കന്‍. മുന്‍പും ഗോള്‍ഡ് മെഡലും മറ്റ് മത്സരങ്ങളില്‍ വിവിധ മെഡലുകളും നേടിയിട്ടുണ്ട് ദേവാനന്ദ്. സഹോദരന്‍ എം.ശിവാനന്ദും തൈക്കോണ്ടോ താരമാണ്. സഹോദരി എം.അഹല്യ ദേവി

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

1 hour ago

പരശുറാം എക്‌സ്പ്രസ് എല്‍എച്ച്ബി കോച്ചുകളിലേക്ക്; സെപ്റ്റംബര്‍ 22 മുതല്‍ മാറ്റം, പുതിയ കോച്ച് ഘടനയില്‍ 9 ജനറല്‍ കോച്ചുകള്‍ മാത്രം

3 hours ago

റോബോട്ടുകളെ നിര്‍മിക്കാന്‍ റോബോട്ടുകള്‍; ചൈനയിലെ പുതിയ വിപ്ലവം

1 day ago

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; വെള്ള നിറം ഒഴിവാക്കിയത് വിനയായി, സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച ബസ് ഉടമകള്‍ പ്രതിസന്ധിയില്‍

1 day ago

17 ദിവസം കൊണ്ട് 100 മില്യണ്‍ കാഴ്ചക്കാരുമായി പാരഡൈസിലെ ഗാനം; ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതായി 'യേശനകുല' ഗാനം

1 day ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍