City Channel

17 SEPT 2026

THURSDAY

Entertainment

കാര്‍ത്തി നായകനായി സര്‍ദാര്‍ 2, കളക്ഷന്‍ കണക്കുകള്‍

CITY DESK - ANANYA | 57 min ago | 5 min read

കാര്‍ത്തി നായകനായി സര്‍ദാര്‍ 2, കളക്ഷന്‍ കണക്കുകള്‍

കാര്‍ത്തി ഡബിള്‍ റോളില്‍ എത്തിയ ചിത്രമാണ് സര്‍ദാര്‍ 2. 2022 ല്‍ പുറത്തെത്തിയ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സര്‍ദാറിന്റെ സീക്വല്‍ ആണിത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ രചയിതാക്കള്‍ മാറിയിട്ടുണ്ട്. സര്‍ദാര്‍ എഴുതിയത് സംവിധായകനൊപ്പം എം ആര്‍ പൊന്‍ പാര്‍ഥിപന്‍, റോജു, ബിപിന്‍ രഗു, ഗീവീ എന്നിവര്‍ ചേര്‍ന്ന് ആയിരുന്നുവെങ്കില്‍ സര്‍ദാര്‍ 2 ന്റെ രചന സംവിധായകന്‍ രത്‌ന കുമാറിനൊപ്പം ആശമീര അയ്യപ്പനും വിഗ്‌നേഷ് മുനിയാണ്ടിയും ചേര്‍ന്നാണ്. തിരക്കഥയ്ക്ക് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് നമ്പിക്ക് ആണ്. പി എസ് മിത്രന്റെ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് ഇവര്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍ദാര്‍ 2 ആഗോളതലത്തില്‍ 21 കോടിയാണ് നേടിയിരിക്കുന്നത്.സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്‌പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ ആവേശം നിറയ്ക്കുന്നുവെന്നാണ് തിയറ്റര്‍ പ്രതികരണങ്ങല്‍ ആദ്യ ഭാഗത്തില്‍ നിന്ന് സീക്വലില്‍ എത്തിയിരിക്കുന്ന മറ്റൊരാള്‍ രജിഷ വിജയന്‍ ആണ്. എസ് ജെ സൂര്യയാണ് രണ്ടാം ഭാഗത്തിന് ആവേശം വര്‍ധിപ്പിക്കുന്ന ഒരു കാസ്റ്റിംഗ്. ആഷിക രംഗനാഥ്, മാളവിക മോഹനന്‍, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകനും ഇക്കുറി മാറിയിട്ടുണ്ട്. ആദ്യ ഭാഗത്തിന് സംഗീതം പകര്‍ന്നത് ജി വി പ്രകാശ് കുമാര്‍ ആയിരുന്നെങ്കില്‍ സീക്വലിന്റെ സംഗീത സംവിധായകന്‍ സാം സി എസ് ആണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍ നമ്പ്യാര്‍, കലാസംവിധാനം എംഎസ്പി മാധവന്‍, എ പി പാല്‍പാണ്ടി. ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹകന്‍. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറും ഐവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഇഷാന്‍ സക്‌സേനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ