പരശുറാം എക്‌സ്പ്രസ് എല്‍എച്ച്ബി കോച്ചുകളിലേക്ക്; സെപ്റ്റംബര്‍ 22 മുതല്‍ മാറ്റം, പുതിയ കോച്ച് ഘടനയില്‍ 9 ജനറല്‍ കോച്ചുകള്‍ മാത്രം
CITY DESK - ANANYA | 1 hour ago | 5 min read

തിരുവനന്തപുരം: പരശുറാം എക്‌സ്പ്രസ് എല്‍എച്ച്ബി(ലിങ്ക് ഹൊഫ്മാന്‍ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്‌സ്പ്രസ്(16649) സെപ്റ്റംബര്‍ 22 മുതലും കന്യാകുമാരി-മംഗളൂരൂ സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ്(16650) സെപ്റ്റംബര്‍ 23 മുതലും എല്‍എച്ച്ബി കോച്ചുകളുമായാകും സര്‍വീസ് നടത്തുക.എല്‍എച്ച്ബി കോച്ചുകളായതോടെ ട്രെയിനിലെ കോച്ചുകളുടെ ഘടനയിലും മാറ്റംവരും. രണ്ട് എസി ചെയര്‍കാര്‍, ഒന്‍പത് സെക്കന്‍ഡ് സിറ്റിങ് കോച്ച്, ഒന്‍പത് ജനറല്‍ ക്ലാസ് കോച്ച്, ഒരു സെക്കന്‍ഡ് ക്ലാസ് കം ല?ഗേജ് ബ്രേക്ക് വാന്‍, ഒരു ജനറേറ്റര്‍ കാര്‍ കോച്ച് എന്നിങ്ങനെയും പരശുറാം എക്‌സ്പ്രസിലെ പുതിയ കോച്ച് ഘടന.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Kerala
