City Channel

03 OCT 2026

SATURDAY

Kerala

കൈയ്യോട്‌കൈ ചേര്‍ന്ന് മാലിന്യ മുക്തകേരളത്തിനായി അണി ചേര്‍ന്ന് അജാനൂര്‍ പഞ്ചായത്ത്

CITY NEWS DESK | 7 hours ago | 5 min read

 കൈയ്യോട്‌കൈ ചേര്‍ന്ന് മാലിന്യ മുക്തകേരളത്തിനായി അണി ചേര്‍ന്ന് അജാനൂര്‍ പഞ്ചായത്ത്

വെള്ളിക്കോത്ത്: സ്വച്ഛതാ ഹി സേവ കൈയ്യോട് കൈ ചേര്‍ന്ന് മാലിന്യ മുക്ത കേരളത്തിനായി അജാന്നൂര്‍ പഞ്ചായ ത്ത് മാതൃകയായി. ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാം ഗങ്ങള്‍, വി.വി. ജി റാം തൊഴിലുറപ്പ് തൊഴിലാളികള്‍, വെള്ളിക്കോത്ത് ഗവ ഹയര്‍ സെകന്റ്‌റി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, സോഷ്യല്‍ സര്‍വ്വീസ് സ്‌കീം , ഹരിത സേനാംഗ ങ്ങള്‍, ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ത്ഥികള്‍,പി. ടി.എ അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍എന്നിവര്‍ നിര്‍മ്മലം ശുചിത്വ ക്യാംപെയിന് കൈയ്യോടുകൈ ചേര്‍ന്ന് അണിനിരന്നു. അജാന്നൂര്‍പഞ്ചായത്ത് പ്രസിഡണ്ട് വി.വി തുളസി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു എസ് പി.സി സി.പി. ഒ ദിവ്യ അജയന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍മാന്‍ എം.വി രാഘവന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍പേര്‍സന്‍ ടി. കാവ്യ വാര്‍ഡ് മെമ്പര്‍ ശ്രീവിദ്യ. ജില്ലാ ശുചിത്വ മിഷന്‍ റിസോര്‍സ് പേര്‍സന്‍ സി. പി.വി വിനോദ് കുമാര്‍ , പഞ്ചായത്ത്അസിസ്റ്റന്റ് സെക്രട്ടറി ടി.ഷൈജു ജി.വി.എച്ച് എസ് എസ് വെള്ളിക്കോത്ത് പി.ടി.എ പ്രസി ഡണ്ട് കെ. വി.വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.അശോകന്‍ സ്വാഗതവും പഞ്ചായ ത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അമിഷ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ഹരിതസേന അംഗങ്ങളും മറ്റുള്ളവരും ചേര്‍ന്ന് സ്‌കൂള്‍ പരിസരവും പഞ്ചായത്ത് പരിസരവും വൃത്തിയാക്കി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ