City Channel

03 OCT 2026

SATURDAY

Entertainment

ഗംഭീര പ്രേക്ഷക പ്രശംസകള്‍ നേടി ബിജു മേനോന്‍ ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

CITY NEWS DESK-ANANYA | 5 hours ago | 5 min read

ഗംഭീര പ്രേക്ഷക പ്രശംസകള്‍ നേടി ബിജു മേനോന്‍ ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

കുടുംബ പ്രേക്ഷകരിലേക്ക് ചെറിയ ഒരു ഇടവേളക്കു ശേഷം വീണ്ടും ബിജു മേനോന്‍ നായക വേഷത്തിലെത്തുന്ന ചിത്രമാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സ്. ആദ്യ ദിനം പ്രേക്ഷകരുടെ ഗംഭീര അഭിപ്രായം കരസ്ഥമാക്കിയ ചിത്രം ബുക്ക് മൈ ഷോ ബുക്കിങ്ങില്‍ ഓരോ മണിക്കൂറിലും ട്രെന്‍ഡിങ് ആയിരുന്നു. ആദ്യ ദിനം കേരളത്തില്‍ റിലീസ് കേന്ദ്രങ്ങളിലെല്ലാം ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ് ഫുള്‍ ഷോകളാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സിനു ലഭിച്ചത്. പ്രേക്ഷക നിരൂപക പ്രശംസ കരസ്ഥമാക്കിയ ചിത്രത്തിന് രണ്ടാം ദിനവും ബുക്കിങ് ആപ്പ് ആയ ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്.പ്രായഭേദമന്യേ ഇല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന കുടുംബ ചിത്രമായി മാറിയിരിക്കുകയാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സ്.നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനാണ് അവതരിപ്പിക്കുന്നത്. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചന്‍ ആന്‍ഡ് സണ്‍സില്‍ ബിജുമേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ